kerala

സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ ഇന്ന്  അടച്ചിടും

By webdesk11

August 09, 2023

കോഴിക്കോട്: കാലഹരണപ്പെട്ട സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുക, പഴയ റേറ്റ് ചാര്‍ട്ട് വെച്ച് സംരംഭകരെ മോശമായി ചിത്രീകരിക്കുന്ന വിജിലന്‍സ് നടപടി ക്കെതിരെയും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി അക്ഷയ കേന്ദ്രങ്ങളടച്ചു സൂചനാ പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു. ഫോറം ഓഫ് അക്ഷയ എന്റര്‍പ്രണേഴ്‌സ് (ഫേസ്), ഐ.എന്‍.ടി.യു.സി, എസ്.ടി.യു തുടങ്ങിയ ട്രേഡ് യൂണിയനുകളാണ് സംയുക്ത പണിമുടക്കിന് ആഹ്വാനം ചെയ്തത്.