kerala

അക്ഷയ കേന്ദ്രങ്ങള്‍ നാളെ അടച്ചിടും

By webdesk14

August 08, 2023

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ അടച്ചിടും. സ്റ്റേറ്റ് ഐ ടി എംപ്ലോയീസ് യൂണിയന്റെയും ഫോറം ഓഫ് അക്ഷയ സെന്റര്‍ എന്റണ്‍പ്രണേഴ്‌സിന്റെയും നേതൃത്വത്തിലാണ് സമരം.

അക്ഷയ കേന്ദ്രങ്ങളില്‍ അനാവശ്യ പരിശോധനയും നിയന്ത്രണവും അവസാനിപ്പിക്കുക, സേവന നിരക്ക് പരിഷ്‌കരിക്കുക, അംഗീകൃത സംരംഭക സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് ചേര്‍ക്കുക, സംസ്ഥാനത്തെ മുഴുവന്‍ ഓണ്‍ലൈന്‍ സേവനങ്ങളും ഇലിറ്ററസി പ്രോഗ്രാമുകളും അക്ഷയയിലൂടെ മാത്രം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് എസ്‌ഐടിഇയു സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി അബ്ദുള്‍ നാസര്‍ കോഡൂര്‍, എഫ്എസിഇ ജില്ലാ പ്രസിഡണ്ട് മഹര്‍ഷാ കളരിക്കല്‍, അഷ്‌റഫ് പട്ടാക്കല്‍, കെ പി ഷിഹാബ്, പി ജയസുധ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.