GULF

അൽ ഐൻ കെ എം സി സി തൃശൂർ ജില്ല കമ്മിറ്റി, സീനിയർ നേതാവ് അഷ്‌റഫ്‌ പള്ളിക്കണ്ടം സാഹിബിന് യാത്രയയപ്പ് നൽകി

By webdesk14

January 15, 2024

45 വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന യു എ ഇ കെഎംസിസി നാഷണൽ കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട്‌ അഷ്‌റഫ്‌ പള്ളികണ്ടത്തിന് അൽ ഐൻ കെ എം സി സി തൃശൂർ ജില്ല കമ്മിറ്റി വികാരനിർഭരമായ യാത്രയയപ്പ് നൽകി. ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിലൂടെ പ്രവാസ ലോകത്ത് ഹരിത പ്രസ്ഥാനത്തിന്റെ ഭാഗമായി, പിൽക്കാലത്ത് കെ എം സി സി എന്ന പ്രസ്ഥാനത്തെ വളർത്തി വലുതാക്കി വടുവൃക്ഷമാക്കി മാറ്റിയതിൽ മുഖ്യ പങ്കു വഹിച്ച ആളായിരുന്നു അഷ്റഫ് പള്ളികണ്ടം. ഇന്ന് പ്രവാസ ലോകത്ത് നിന്ന് വിടവാങ്ങുമ്പോഴും വിശ്രമമില്ലാതെ സംഘടനയെ നയിക്കുന്ന തിരക്കിലാണ് അദ്ദേഹം. സംഘടനാ പരമായി ഭിന്നസ്വരങ്ങൾ ഉയരുമ്പോഴെല്ലാം ഒരു ഇന്ദ്രജാലക്കാരന്റെ മെയ് വഴക്കത്തോടെ അതിനുള്ള പരിഹാരം കണ്ടത്തി സംഘടനയെ മുന്നോട്ട് നയിക്കാൻ പ്രത്യേക കഴിവ് തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു..സംഘടനയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഈ നാട്ടിലേക്കുള്ള തിരിച്ചുപോക്ക് വലിയൊരു വിടവ് തന്നെ നേതൃതലത്തിൽ ഉണ്ടാക്കും എന്നതിൽ തർക്കമില്ല..ചടങ്ങിൽ അഷ്‌റഫ്‌ പള്ളിക്കണ്ടതിനുള്ള സ്നേഹോപഹാരം ജില്ലാ ഭാരവാഹികൾ ചേർന്നു അദ്ദേഹത്തിന് സമ്മാനിച്ചു..ഒപ്പം സ്റ്റേറ്റ് കെ എം സി സി കമ്മിറ്റിയിലേക്ക് സെക്രട്ടറിയായി തെരഞ്ഞെക്കപ്പെട്ട അബ്ദുൽ കലാം പി.ഹമീദ് സാഹിബിന് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം അഷ്‌റഫ്‌ പള്ളികണ്ടം നല്കിയും സംസ്ഥാന വനിതാ കെ എം സി സി കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപെട്ട വൈസ് പ്രസിഡണ്ട്,സെക്രട്ടറിമാരായ അനൂഷ ഹഫ്സൽ,ഷഹന ഷെല്ലി എന്നിവർക്ക് വനിതാ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ശ്രീമതി മെഹ്‌റുന്നിസ ഉപഹാരങ്ങൾ നൽകിയും ആദരിച്ചു.

യാത്രയയപ്പിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് പ്രിയപ്പെട്ട അഷ്‌റഫ്‌ പള്ളികണ്ടം സംസാരിച്ചു.”നാലര പതിറ്റാണ്ട് കാലത്തെ എന്റെ പ്രവാസ ഭൂമികയായ അൽ ഐനിലെ തൃശൂർ ജില്ലക്കാരായ കെ.എം.സി.സി. സഹ പ്രവർത്ത കർ ഇന്നലെ നൽകിയ സ്നേഹത്തിൽ കുതിർന്ന യാത്രയയപ്പ് എന്റെ കരളും കണ്ണും നനയിക്കുന്ന തായിരുന്നു. ഒരു കെ.എം.സി.സി ക്കാരനാകാൻ കഴിഞ്ഞ എന്റെ പ്രവാസ ജീവിതം ധന്യമാണ്, ഞാൻ ഭാഗ്യവാനുമാണ് എന്നും അദ്ദേഹം പറഞ്ഞു.

ആഖിബ് ഹഫ്സലിന്റെ ഖിറാഅത്തോടെ ചടങ്ങ് ആരംഭിച്ചു..മുൻ അൽ ഐൻ കെ എംസി സി കാസർകോട് ജില്ലാ പ്രസിഡന്റും നിലവിലെ അബുദാബി സംസ്ഥാന ട്രഷറുമായ അസ്ലം കാഞ്ഞങ്ങാടിന്റെ രോഗ ശമനത്തിനായി പ്രത്യേക പ്രാർത്ഥനക്ക് സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ ബാ അലവി നേതൃത്വം നൽകി..ജില്ലാ കെ സി സി സി പ്രസിഡന്റ് ഫൈസൽ ഹംസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, അൽ ഐൻ സംസ്ഥാന കെ എം സി സി പ്രസിഡണ്ട്‌ സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു..സംസ്ഥാന ആക്ടിങ് ജന. സെക്രട്ടറി അബ്ദുൽ സലാം മാസ്റ്റർ ,ട്രഷറർ തസ്വീർ,വൈസ് പ്രസിഡണ്ട്‌ ബീരാൻകുട്ടി കാരക്കാട്, സെക്രട്ടറിമാരായ അലിമോൻ,അയ്യൂബ് പൂമാടം,ISC അസിസ്റ്റന്റ് സെക്രട്ടറി ഖാലിദ് പാഷ, സമദ് പൂന്താനം, വിവിധ ജില്ലാ ഭാരവാഹികളായ മജീദ് പറവണ്ണ മലപ്പുറം,അബ്ദുൽ നാസർ കാസർകോട്, അബ്ദു റഹ്മാൻ ഹാജി കോഴിക്കോട്,അബ്ദുൽ ലത്തീഫ് മാസ്റ്റർ കണ്ണൂർ,റജീഫ് വയനാട് ,ഷെല്ലി തൃശൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് ചാവക്കാട് സ്വാഗതവും ട്രഷറർ കെ എ ബദർ നന്ദിയും പറഞ്ഞു.