kerala

ഇടതുമുന്നണിക്ക് പിന്തുണ: ബി.ജെ.പി പഞ്ചായത്തംഗങ്ങളെ പുറത്താക്കി

By webdesk15

July 08, 2023

പാലക്കാട് പിരായിരി ഗ്രാമപഞ്ചായത്തിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതിന് ബി.ജെ.പിയുടെ മൂന്ന് അംഗങ്ങളെ പാർട്ടി വിപ്പ് ലംഘിച്ചതിൻ്റെ പേരിൽ പുറത്താക്കി. അതേ സമയം ഇടതുമുന്നണിയിലെ സുഹറ ബഷീർ പ്രസിഡൻ്റായി തുടരുകയാണ്. ജനതാദൾ പ്രതിനിധിയാണിവർ. യു.ഡി.എഫ് സ്ഥാനാർത്ഥിയെയാണ് ഇവർ 10 നെതിരെ 11 വോട്ടിന് പരാജയപ്പെടുത്തിയത്. ഇടതുമുന്നണിക്ക് 8 സീറ്റാണ് ഇവിടെയുള്ളത്.