kerala

ആലപ്പുഴയില്‍ ബാറില്‍ കൂട്ടയടി; ബാര്‍ ജീവനക്കാര്‍ക്ക് പരിക്ക്

By webdesk11

September 07, 2023

ആലപ്പുഴ പുന്നപ്ര പറവൂരിലെ ബാറില്‍ മദ്യപിക്കാനെത്തിയവരും ജീവനക്കാരും തമ്മില്‍ കൂട്ടയടി. ബാര്‍ ജീവനക്കാരായ മൂന്ന് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. മദ്യപിക്കാനെത്തിയവര്‍ ബാറിലെ മദ്യകുപ്പികളും ഫര്‍ണീച്ചറുകളും അടിച്ചു തകര്‍ത്തു.

ഒമ്പത് പേര്‍ക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.