crime

ആലപ്പുഴയില്‍ ലോക്കല്‍ കമ്മിറ്റി നേതാവിന്റെ ഭാര്യയ്ക്കുനേരെ നഗ്നതാപ്രദര്‍ശനം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

By webdesk14

January 16, 2023

ആലപ്പുഴയില്‍ ലോക്കല്‍ കമ്മിറ്റി നേതാവിന്റെ ഭാര്യയ്ക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി. ഇതേ തുടര്‍ന്ന് ആരോപണ വിധേയനായ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി. കളപ്പുര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശിനെതിരെയാണ് സിപിഎം കൊമ്മാടി ലോക്കല്‍ കമ്മിറ്റി നടപടിയെടുത്തു. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയെന്നാണ് പരാതി. രണ്ടാഴ്ചമുമ്പാണ് ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ലോക്കല്‍ കമ്മിറ്റി അംഗം പാര്‍ട്ടിക്ക് പരാതി നല്‍കിയത്. ഇവര്‍ രണ്ടുപേരും ബന്ധുക്കളാണെന്നും, കുടുംബപരമായ പ്രശ്‌നങ്ങളാണ് ഇത്തരമൊരു കാര്യം ചെയ്യാന്‍ നയിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.