kerala

ആലപ്പുഴയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നാല് മരണം

By web desk 1

September 02, 2021

ആലപ്പുഴ: കായംകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മരണം. വലിയഴീക്കലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നാല് പേരാണ് മരിച്ചത്. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. ഓംകാരം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. അഴീക്കല്‍ ഹാര്‍ബറിന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഘം മത്സ്യബന്ധനത്തിന് തിരിച്ചത്. പതിനാറ് മത്സ്യത്തൊഴിലാളികളായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. തറയില്‍ക്കടവ്, ആറാട്ടുപുഴ സ്വദേശികളാണിവര്‍. വള്ളം അപകടത്തില്‍പ്പെട്ടത് എങ്ങനെയെന്ന് വ്യക്തമല്ല. പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി.