kerala

ആലപ്പുഴയിൽ വെള്ളക്കെട്ടിലിറങ്ങിയ യുവാവ് ഷോക്കേറ്റ് മരിച്ചു

By webdesk15

July 09, 2023

കാലവർഷക്കെടുതികൾ തുടരുന്നതിനിടെ ആലപ്പുഴയിൽ വെള്ളക്കെട്ടിലിറങ്ങിയ യുവാവ് ഷോക്കേറ്റ് മരിച്ചു.ആര്യാട് കോമച്ചാം വെളി ജോബി തോമസ് (37) ആണ് മരിച്ചത്. വീടിന് ചുറ്റുമുണ്ടായിരുന്ന വെള്ളക്കെട്ടിൽ ഇറങ്ങിയ ജോബിക്ക് ഷോക്കേൽക്കുകയായിരുന്നു. ജില്ലയിൽ ഇതുവരെ 192 വീടുകൾക്കാണ് കാലവർഷക്കെടുതികളിൽ കേടുപാടുകൾ സംഭവിച്ചത്. മൂന്ന് വീടുകൾ പൂർണമായും തകർന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കൃഷി നാശം സംഭവിച്ച ആലപ്പുഴയിൽ ഇതുവരെ 45 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.