കാസര്‍കോട് വിദ്യാര്‍ഥികള്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥികളെ ലഹരിമരുന്ന് വില്പന നടത്തുന്നുവെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
ഫുട്‌ബോള്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ വിദ്യാര്‍ത്ഥികളെ നായ ആക്രമിക്കാന്‍ ഓടിച്ചിരുന്നു. തുടര്‍ന്ന് കുട്ടികള്‍ ഓടിയെത്തിയത് മദ്യപ സംഘത്തിന് മുന്നിലാണ്. മദ്യപസംഘം അവരെ ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ആക്രമം ഭയന്ന് വിദ്യാര്‍ത്ഥികള്‍ അടുത്തുള്ള വീട്ടിലേക്ക് ഓടി കയറുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.