Sports
അലസിയ ചര്‍ച്ച
വാടക കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീടാവാമെന്നും, ഇപ്പോള്‍ കളി നടക്കട്ടേ എന്ന നിലപാടാണ് ചെയര്മാന് സ്വീകരിച്ചത്.
അഷ്റഫ് തൈവളപ്പ്
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിന്റെ വാടക തര്‍ക്കവുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്, ജി.സി.ഡി.എയുമായി നടത്തിയ ചര്‍ച്ച അലസി. നേരത്തേ അറിയിച്ചതിന് വിരുദ്ധമായി അവസാന നിമിഷം ജി.സി.ഡി.എ നടപടി അംഗീകരിക്കാനാവില്ലെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബ്ലാസ്റ്റേഴ്സ് മാനേ ജ്മെന്റ്. ടീം അധികൃതര്‍ ഇന്നലെ ജി.സി.ഡി.എ ചെയര്മാന് കെ.ചന്ദ്രന്‍പിള്ളയുമായാണ് ആദ്യഘട്ട ചര്‍ച്ച നടത്തിയത്. വാടക കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീടാവാമെന്നും, ഇപ്പോള്‍ കളി നടക്കട്ടേ എന്ന നിലപാടാണ് ചെയര്മാന് സ്വീകരിച്ചത്.
എന്നാല്‍ വാടക കാര്യത്തില്‍ ഉടന്‍ തന്നെ അന്തിമ തീരുമാനമുണ്ടാവണമെന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്സ്. സീസണ് അവസാനിച്ചതിന് ശേഷം പുതുക്കിയ വാടക നിരക്ക് ഒന്നിച്ച് ഈടാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവണമെന്ന നിലപാടില്‍ ബ്ലാസ്റ്റേഴ്സ് ഉറച്ചുനില്‍ക്കുന്നത്. വിഷയത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നേക്കും. ബ്ലാസ്റ്റേഴ്സ് ക്വാഷന്‍ ഡെപ്പോസിറ്റായി നല്കിയ ഒരു കോടി രൂപയില്‍ നിന്ന് സ്റ്റേഡിയത്തിനുണ്ടായ നഷ്ടം കണക്കാക്കി 28 ലക്ഷം രൂപ കുറച്ചിരുന്നു. ഈ 28 ലക്ഷം രൂപയും പുതുക്കിയ വാടകനിരക്കായ 4.25 ലക്ഷം വീതം ശേഷിക്കുന്ന എട്ട് മത്സരങ്ങളുടെ ആകെ തുകയായ 36.16 ലക്ഷം രൂപയും ഒന്നിച്ചടയ്ക്കണമെന്ന നിലപാടാണ് ജി.സി.ഡി.എയുടേത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ക്ലബ്ബിന് വാടക വര്‍ധനവ് താങ്ങാനാവില്ലെന്ന് ടീം അധികൃതര്‍ ഇന്നലെയും ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.
മാത്രമല്ല വിളിച്ചുവരുത്തി തങ്ങളെ അപമാനിച്ചെന്ന തോന്നലും ബ്ലാസ്റ്റേഴ്സിനുണ്ട്. ഹോം ഗ്രൗണ്ടായി കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തിലേക്ക് മാറാന്‍ തീരുമാനിച്ച ബ്ലാസ്റ്റേഴ്സ്, ഇവിടെ സ്റ്റേഡിയം ലഭ്യമാവാത്തതിനാല്‍ മഞ്ചേരി സ്റ്റേഡിയത്തെ പരിഗണിക്കുമ്പോഴാണ് വാടക ഇളവെന്ന വാഗ്ദാനം നല്കി ജി.സി.ഡി.എ കൊച്ചിയില്‍ തുടരാന്‍ അഭ്യര്‍ഥിക്കുന്നത്. ഇത് വിശ്വാസത്തിലെടുത്ത് കൊച്ചിയില്‍ തുടരാന്‍ തീരുമാനിച്ച ക്ലബ്ബിനോട് ആദ്യ മത്സരത്തിന് മുമ്പാണ് കൂടുതല്‍ വാടക ആവശ്യപ്പെടുന്നത്. നേരത്തെ ജി.സി.ഡി.എ ചെയര്മാന് തന്നെ പ്രതിദിന വാടക 8.4 ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷമാക്കി കുറച്ചെന്ന് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ചെയര്‍മാന്റെ തീരുമാനം ജി.സി.ഡി.എ എക്സിക്യുട്ടീവ് വെട്ടിയതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ശനിയാഴ്ച്ച മത്സരക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കലൂര്‍ സ്റ്റേഡിയത്തില്‍ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബ് ഉടമ നിഖില്‍ ബി. നിമ്മഗഡ്ഡയെയും സംഘത്തെയും ഇറക്കിവിടുകയും, സ്റ്റേഡിയത്തില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം മീഡിയ റൂം പൂട്ടിയിട്ട് തടസപ്പെടുത്തുകയും ചെയ്തിരുന്നു.
Cricket
പാകിസ്താനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍; ബ്രൂക്കിന് തകര്‍പ്പന്‍ സെഞ്ച്വറി
സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് മുന്‍ ചാമ്പ്യന്മാരുടെ തകര്‍പ്പന്‍ വിജയം.
പല്ലേകെലെ: ടി20 ലോകകപ്പില്‍ പാകിസ്താനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിയില്‍. സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് മുന്‍ ചാമ്പ്യന്മാരുടെ തകര്‍പ്പന്‍ വിജയം. ഹാരി ബ്രൂക്കിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് കരുത്തായത്.
51 പന്തില്‍ നിന്ന് 100 റണ്‍സ് നേടിയ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ മി്ന്നും താരം. 10 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിങ്സ്.
പാകിസ്താന് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം 5 പന്തുകള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. 19-ാം ഓവറില്‍ മുഹമ്മദ് നവാസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്താനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും, അവസാന ഓവറിലെ ആദ്യ പന്ത് ഫോറടിച്ച് ജോഫ്രാ ആര്‍ച്ചര്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് ഉയര്‍ത്തി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്, ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്റെ (45 പന്തില്‍ 63) മികവിലാണ് 164 റണ്‍സ് നേടിയത്. ബാബര്‍ അസമും ഫഖര്‍ സമാനും 25 റണ്‍സ് വീതം നേടി.
ഇംഗ്ലണ്ടിനായി ലിയാം ഡോസണ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ട്, ഈ വിജയത്തോടെ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി സെമിഫൈനല്‍ ഉറപ്പിച്ചുകഴിഞ്ഞു.
Cricket
പിതാവിന്റെ ആരോഗ്യനില ഗുരുതരം; റിങ്കു സിങ് ഇന്ത്യന്‍ ക്യാമ്പ് വിട്ട് നാട്ടിലേക്ക് മടങ്ങി
തിങ്കളാഴ്ച ടീമിനൊപ്പം ചെന്നൈയിലെത്തിയ റിങ്കു, പിതാവിന്റെ അവസ്ഥ മോശമായതോടെ ചൊവ്വാഴ്ചത്തെ പരിശീലന സെഷനില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു.
മുംബൈ: സിംബാബ്വെക്കെതിരായ സൂപ്പര്‍ എട്ട് മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരം റിങ്കു സിങ് ടീം വിട്ടു. പിതാവിന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് താരം അടിയന്തരമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ലിവര്‍ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തെ നിലവില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിങ്കളാഴ്ച ടീമിനൊപ്പം ചെന്നൈയിലെത്തിയ റിങ്കു, പിതാവിന്റെ അവസ്ഥ മോശമായതോടെ ചൊവ്വാഴ്ചത്തെ പരിശീലന സെഷനില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. എന്നാല്‍ താരം ടീമില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ നിലവില്‍ ബി.സി.സി.ഐ വ്യക്തത നല്‍കിയിട്ടില്ല.
വ്യാഴാഴ്ച ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ സിംബാബ്വെക്കെതിരെയാണ് അടുത്ത മത്സരം. റിങ്കുവിന് പകരം സഞ്ജു സാംസണ് പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം സഞ്ജു നെറ്റ്സില്‍ ദീര്‍ഘനേരം പരിശീലനം നടത്തിയിരുന്നു.
Cricket
ടി20 ലോകകപ്പ്: സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ടിന് മുന്നില്‍ പതറി പാകിസ്താന്; ഫര്ഹാന് അര്‍ധസെഞ്ചുറി
സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ പാകിസ്താന് ഈ മത്സരത്തില്‍ വിജയിക്കേണ്ടതുണ്ട്.
ശ്രീലങ്ക: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്താന് ബാറ്റിങ് തോല്‍വി. ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്താന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് മാത്രമാണ് നേടാനായത്. സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ പാകിസ്താന് ഈ മത്സരത്തില്‍ വിജയിക്കേണ്ടതുണ്ട്.
പാകിസ്താന് നിരയില്‍ ഓപ്പണര്‍ സാഹിബ്സാദ ഫര്ഹാന് മാത്രമാണ് നല്ല പ്രകടനം കാഴ്ചവെക്കാനായത്. 37 പന്തില്‍ നിന്ന് ഫര്ഹാന് അര്‍ധസെഞ്ചുറി (63 റണ്‍സ്) എടുത്തു. ക്രീസിലെത്തിയ ബാബര്‍ അസമിന് 25 റണ്‍സേ എടുത്തൂ. കൂടാതെ ജാമി ഓവര്‍ട്ടന്റെ പന്തില്‍ ബാബര്‍ പുറത്തായത് പാകിസ്താന് വലിയ നിരാസയായി.
അതേസമയം ലിയാം ഡോസന് എറിഞ്ഞ 18-ാം ഓവറിലെ ഇരട്ട പ്രഹരം പാകിസ്താനെ കൂടൂതല്‍ പ്രതിരോധത്തിലാക്കുകയായിരുന്നു. ഉസ്മാന് ഖാനെയും (8), മുഹമ്മദ് നവാസിനെയും (0) പുറത്താക്കിയ ഡോസന് മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി. 14 ഓവറില്‍ 107-3 എന്ന മികച്ച നിലയിലായിരുന്ന പാകിസ്താന്, അവസാന ഓവറുകളില്‍ താഴേക്ക് പതിക്കുകയായിരുന്നു. ഫഖര്‍ സമാന് (25), ഷദാബ് ഖാന് (23) എന്നിവര്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സ്കോറില്‍ മെച്ചമുണ്ടായില്ല.
-
kerala3 days agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala3 days agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala3 days agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala3 days agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health3 days agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
-
kerala3 days agoസര്‍ക്കാറിന്റെ പി.ആര് വര്‍ക്കിനായി സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി
-
Video Stories3 days agoഅഞ്ച് വര്‍ഷത്തെ ശമ്പളം മുടങ്ങി; നോഷണല്‍ അധ്യാപകര്‍ സംസ്ഥാനവ്യാപക പ്രതിഷേധത്തില്‍
-
News2 days agoചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു
