ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ജനാധിപത്യം അട്ടിമറിച്ച് ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടത്താന്‍ ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്‌ലോട്ട് പി.സി.സി അധ്യക്ഷന്‍മാര്‍ക്ക് കത്തയച്ചു.
കര്‍ണാടക ഗവര്‍ണറുടെ നടപടി പദവിക്ക് നിരക്കാത്തതും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും നാളെ ധര്‍ണ നടത്തും. എല്ലാ സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും പി.സി.സി അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ നിവേദനം നല്‍കണമെന്നും എ.ഐ.സി.സി ആവശ്യപ്പെട്ടു.
All India Congress Committee General Secy Ashok Gehlot issues letter requesting all Pradesh Congress Committees, leaders & workers to organise state-wide dharnas at state capitals&dist HQs tomorrow to protest against K’taka Guv for inviting BS Yedurappa for making govt in K’taka. pic.twitter.com/5dCrttZZyp
— ANI (@ANI) May 17, 2018