നാദാപുരം: ഒരാഴ്ചയായി നാദാപുരം ടൗണില്‍ ഫ്‌ലഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടന്നു വരുന്ന അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ മികച്ച വാര്‍ത്ത നല്‍കിയതിനുള്ള പ്രത്യേക പുരസ്‌കാരം :’ചന്ദ്രിക’യ്ക്ക് ലഭിച്ചു. സമാപന ചടങ്ങില്‍ നാദാപുരം ലേഖകന്‍ എം കെ അഷ്‌റഫിനാണ് സംഘാടകസമിതി ഭാരവാഹികള്‍ പുരസ്‌കാരം സമര്‍പ്പിച്ചത്.
വോളിബോള്‍ തുടങ്ങിയത് മുതല്‍ ഓരോ ദിവസവും വ്യത്യസ്തമായ വാര്‍ത്തകള്‍ ചന്ദ്രിക നല്‍കിയിരുന്നു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, ചന്ദ്രിക ഗവേണിങ് ബോഡി അംഗം നരിക്കോള്‍ ഹമീദ് ഹാജി, ജനപ്രതിനിധികളായ സി കെ നാസര്‍, എം സി സുബൈര്‍,,കണയ്ക്കല്‍ അബ്ബാസ്, പ്രവാസി വ്യാപാരി ടി ടി കെ അഹമ്മദ് ഹാജി,സംഘാടകസമിതി ഭാരവാഹികളായ അഷറഫ് പറമ്പത്ത് തായമ്പത്ത് കുഞ്ഞാലി, യു വി യൂനുസ് ഹസ്സന്‍ ഹാരിസ് ചേനത്ത്, നാസര്‍ കളത്തില്‍, സി എം ഫൈസല്‍, മാധ്യമപ്രവര്‍ത്തകന്‍ ടി വി മമ്മു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.