ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിയ്‌ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കൊള്ളയില്‍ എല്ലാ അന്വേഷണവും മരവിച്ചു. തൊണ്ടി മുതല്‍ ഇതുവരെ കണ്ടെത്തിയില്ല. എല്ലാ പ്രതികളും പുറത്തുവരുന്നുയെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. എസ്‌ഐടിയുടെ ആത്മാര്‍ഥത ചോദ്യം ചെയ്യേണ്ടിവരും. കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. വന്‍ പ്രതികളെ രക്ഷപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദത്തിന് എസ്‌ഐടി വഴങ്ങുകയാണ്. കടകംപള്ളിക്കെതിരെ എന്തുകൊണ്ടാണ് നിയമ നടപടിയെടുക്കാത്തത്? അദ്ദേഹം പറഞ്ഞു.