india

ജോശിമഠ് മുഴുവനായും ഇടിഞ്ഞുതാഴും; ഐഎസ്ആര്‍ഒ മുന്നറിയിപ്പ്

By webdesk11

January 13, 2023

ഇടിഞ്ഞു താഴുന്ന പ്രതിഭാസത്തില്‍ പകച്ചുനില്‍ക്കുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ നിന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഐഎസ്ആര്‍ഒ. ജോഷി മഠിലെ ഭൂരിഭാഗം പ്രദേശം ഇടിഞ്ഞു താഴുമെന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്. സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് കണ്ടെത്തല്‍.

കണക്കുകള്‍ വെച്ച് ഭൂമി ഇടുഞ്ഞ് താഴലിന്റെ വേഗം വര്‍ദ്ധിക്കുന്നതായും ഐഎസ്ആര്‍ഒ മുന്നറിയിപ്പ് നല്‍കുന്നു. ഐഎസ്ആര്‍ഒയുടെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററാണ് ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ വിലയിരുത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.