News

ലോകകപ്പില്‍ നിന്ന് ഇസ്രാഈലിനെ വിലക്കാനുള്ള എല്ലാ നീക്കങ്ങള്‍ തടയും; യു.എസ്

By webdesk18

September 26, 2025

ലോകകപ്പില്‍ നിന്ന് ഇസ്രാഈലിനെ വിലക്കാനുള്ള നീക്കങ്ങള്‍ തടയുമെന്നും ഇത്തരത്തിലുള്ള എന്ത് നീക്കം നടന്നാലും അതിനെ ഏത് വിധേനയും തടയുമെന്നും മുന്നറിയിപ്പ് നല്‍കി യു.എസ്. 2026 ഫുട്ബാള്‍ ലോകകപ്പില്‍ നിന്നാണ് ഇസ്രാഈലിനെ വിലക്കാന്‍ നിര്‍ദേശമുണ്ടായത്. ഗസ്സയില്‍ നടത്തിയ വംശഹത്യയുടെ പേരില്‍ ഇസ്രാഈലിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതികരണം.

2026ലെ ഫുട്ബാള്‍ ലോകകപ്പ് യു.എസ്, കാനഡ, മെകിസ്‌കോ രാജ്യങ്ങളിലായാണ് നടക്കുന്നത്. യുറോപ്യന്‍ ഫുട്ബാള്‍ സംഘടനയായ യുവേഫ ഇസ്രായേലിനെ വിലക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

യുവേഫയിലെ 20 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ഇസ്രാഈലിനെ വിലക്കുന്നതിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റഷ്യയെ വിലക്കിയതിന് സമാനമായി ഇസ്രാഈലിനേയും മാറ്റിനിര്‍ത്തണമെന്നാണ് സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെടുന്നത്. ഇതിനായി അടുത്തയാഴ്ച പ്രത്യേക യോഗം ചേരാനിരിക്കുകയാണ് യുവേഫ.