kerala

മുതലപ്പൊഴിയില്‍ അപകടത്തില്‍പ്പെട്ട മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി; രണ്ടുപേര്‍ ആശുപത്രിയില്‍

By webdesk14

August 03, 2023

മുതലപ്പൊഴിയില്‍ അപകടത്തില്‍പ്പെട്ട മുഴുവന്‍ ആളുകളെയും രക്ഷപ്പെടുത്തി. 16 യാത്രക്കാരാണ് ആകെ വള്ളത്തിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഹാര്‍, റൂബിന്‍ എന്നിവരെയാണ് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് പുലര്‍ച്ചെ 6നാണ് അപകടമുണ്ടായത്.

കരയില്‍ നിന്നും ഏറെദുരയല്ല സംഭവം നടന്നത്. തുടര്‍ച്ചയായി മുതലപ്പൊഴി ഭാഗങ്ങളില്‍ അപകടമുണ്ടാകുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ വേണ്ട രീതിയിലുള്ള ഇടപെടലുകള്‍ നടത്താത്തത് ജനങ്ങളില്‍ വലിയ ആശങ്കയുണ്ടാക്കുന്നു.