News

സര്‍വകാല റെക്കോര്‍ഡ്; ഉച്ചക്ക് ശേഷം സ്വര്‍ണ വില വീണ്ടും കൂടി

By webdesk18

September 22, 2025

കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് രാവിലെ 340 രൂപ വര്‍ധിച്ച് പവന്റെ വില 82,560 രൂപയിലെത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം കൂടി 360 രൂപ കൂടി ഉയര്‍ന്ന് 82,920 രൂപയായി. ഗ്രാമിന് 10,365 രൂപയാണ് ഇപ്പോഴത്തെ നിരക്ക്.

സെപ്റ്റംബര്‍ 9ന് പവന്‍ 80,000 രൂപ കടന്നിരുന്നു. വര്‍ഷാവസാനത്തോടെ ഒരു ലക്ഷം രൂപ കടക്കുമെന്നാണു പ്രവചനം. രാജ്യാന്തര വിപണിയിലെ വിലവര്‍ധനയും രൂപയുടെ മൂല്യ ഇടിവുമാണ് പ്രധാന കാരണം.