kerala

‘എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ, എന്നെ ഭീഷണിപ്പെടുത്തേണ്ട; എല്ലാം പറഞ്ഞാല്‍ എ.കെ.ജി സെന്റര്‍ പൊളിക്കേണ്ടി വരും’: പി.വി അന്‍വര്‍

By webdesk14

September 26, 2024

പി.ശശിയും എഡി.ജി.പി അജിത് കുമാറും വഴി സംസ്ഥാനത്ത് നടക്കുന്ന അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. തനിക്കറിഞ്ഞ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞാല്‍ എ.കെ. ജി സെന്റര്‍ പൊളിച്ച് സഖാക്കള്‍ക്ക് ഓടേണ്ടി വരും. തനിക്കെതിരെ ഗവര്‍ണര്‍ പരാതി തന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് കളവാണ്. താനുന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഇത് പറഞ്ഞ് മുഖ്യമന്ത്രി എന്നെ ഭീഷണിപ്പെടുത്തേണ്ട. എന്നെ കുറച്ചു കാണേണ്ടെന്നും അന്‍വര്‍ പറഞ്ഞു.

എല്ലാ തെളിവുകളും ഞാന്‍ വേണ്ടപെട്ടവരെ ഏല്‍പിച്ചിട്ടുണ്ട്. ഞാന്‍ കൊല്ലപ്പെട്ടാലും അവയെല്ലാം പുറത്തുവരും. മുഖ്യമന്ത്രിക്ക് ആ കസേരയിലിരിക്കാന്‍ യോഗ്യത നഷ്ടപ്പെട്ടു. അദ്ദേഹം സൂര്യനായിരുന്നു. ഇപ്പോള്‍ പൂജ്യമായി . എല്ലാം മുഹമ്മദ് റിയാസിന് വേണ്ടിയാണ്. താന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചിട്ടില്ല. കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം നേതാക്കള്‍ പരസ്പരം സഹായിക്കുന്നതാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആഞ്ഞടിച്ചു.