kerala

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം: ഐ.ജി ലക്ഷ്മണിനെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍

By webdesk11

July 31, 2023

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര ആരോപണവുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ഐ.ജി ലക്ഷ്മണക്കെതിരെ നടപടിക്ക് സര്‍ക്കാര്‍ നീക്കമെന്ന് സൂചന. സര്‍വീസിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നടപടി ഗുരുതര ചട്ടലംഘനമായാണ് ആഭ്യന്തരവകുപ്പ് കാണുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍, ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന അതീവ ഗുരുതര ആരോപണമാണ് ഐ.ജി ലക്ഷ്മണന്റെ ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നാണ് ആക്ഷേപം.