kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം: ‘ഇരുട്ടില്‍ തപ്പി ക്രൈം ബ്രാഞ്ച്’, മൊഴി നല്‍കാന്‍ തയ്യാറല്ലന്ന് ഇരകള്‍

By webdesk14

September 10, 2025

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തില്‍ മൊഴി നല്‍കാന്‍ തയ്യാറല്ലന്ന് പരാതിക്കാര്‍. നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ താല്‍പര്യം ഇല്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികളിലായിരുന്നു അന്വേഷണം. പരാതിക്കാരില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

പരാതിക്കാരില്‍ നിന്ന് മൊഴി ഉള്‍പ്പെടെ അന്വേഷണ സംഘം ശേഖരിച്ചെങ്കിലും ഇവരില്‍ നിന്ന് കാര്യമായ തെളിവ് ലഭിച്ചിട്ടില്ല. ഗര്‍ഭഛിദ്രത്തിന് തെളിവ് അന്വേഷിച്ച് അന്വേഷണ സംഘം കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും വിവരങ്ങള്‍ തേടി ഇരകളെ സമീപിച്ചത്. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് ഇരകള്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കുകയായിരുന്നു.

മൊഴി നല്‍കാന്‍ തയാറല്ലെന്ന ഇരകളുടെ നിലപാട് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും തുടര്‍നടപടികള്‍ ആലോചിക്കുക. പരാതി നല്‍കിയവരുടെയും യുവതികളുമായി സംസാരിച്ചവരുടെയും മൊഴിയാണ് രേഖപ്പെടുത്തിയിരുന്നത്.