india

മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; മധ്യപ്രദേശില്‍ മലയാളി വൈദികനെ അറസ്റ്റ് ചെയ്തു

By webdesk14

November 04, 2025

ജാബു: മധ്യപ്രദേശിലെ ജാബുവില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ഫാദര്‍ ഗോഡ്‌വിനാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 25നാണ് സിഎസ്‌ഐ വൈദികനായ ഗോഡ്‌വിനെ രത്‌ലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 വര്‍ഷമായി വൈദികനും കുടുംബവും മധ്യപ്രദേശില്‍ താമസിച്ചുവരികയായിരുന്നു.

ഗ്രാമത്തില്‍ ആതുരസേവനവും മിഷന്‍ പ്രവര്‍ത്തനങ്ങളും നടത്തിവരികയായിരുന്നു ഇദ്ദേഹം. ഇതോടൊപ്പം ട്യൂഷന്‍ സെന്ററും ടെയ്‌ലറിങ് കേന്ദ്രവും നടത്തിവരുന്നുണ്ട്.

തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത് ഗ്രാമവാസികളല്ലെന്നും ഗ്രാമത്തിന് പുറത്ത് നിന്നുള്ളവരാണെന്നും കൂടെയുള്ള വൈദികര്‍ പറയുന്നു. അതേസമയം വൈദികനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും തെളിവ് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.