kerala

അഖിലേന്ത്യ പോലീസ് അത്ലറ്റിക്സ്: സംസ്ഥാന വിഭാഗത്തില്‍ കേരളത്തിന് ഓവറോള്‍ കിരീടം

By webdesk15

March 26, 2023

ലക്നൗവില്‍ സമാപിച്ച 71-ാമത് അഖിലേന്ത്യ പോലീസ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന പോലീസ് വിഭാഗത്തില്‍ കേരള പോലീസ് ഓവറോള്‍ കിരീടം സ്വന്തമാക്കി. 154 പോയിന്‍റ് നേടിയാണ് കേരള പോലീസ് ഈ നേട്ടം കരസ്ഥമാക്കിയത്. എട്ടു സ്വര്‍ണവും മൂന്നു വെള്ളിയും എട്ടു വെങ്കലവുമാണ് കേരള പോലീസ് നേടിയത്.മീറ്റിലെ മികച്ച പുരുഷ അത്ലറ്റായി കേരള പൊലീസിലെ ലോങ്ങ്ജമ്പ് താരം വൈ. മുഹമ്മദ് അനീസ് തിരഞ്ഞെടുക്കപ്പെട്ടു. പുരുഷ വിഭാഗം ടീം ചാമ്പ്യന്‍ഷിപ്പില്‍ കേരള പോലീസ് റണ്ണര്‍ അപ്പ് ആയി. ലക്നൗവില്‍ നടന്ന ചടങ്ങില്‍ എസ് എ പി കമാന്‍ഡന്‍റ് എല്‍ സോളമന്‍റെ നേതൃത്വത്തിലുള്ള കേരള ടീം ഉത്തര്‍പ്രദേശ് ഉപ മുഖ്യമന്ത്രി ബ്രജേഷ് പഥക്കില്‍ നിന്ന് ട്രോഫികൾ ഏറ്റുവാങ്ങി.