Views

ഫോട്ടോഷോപ്പും മേക്കപ്പുമില്ലാത്ത നായിക മതിയെന്ന് അല്‍ഫോന്‍സ് പുത്രന്‍

By chandrika

January 15, 2017

തന്റെ പുതിയ ചിത്രത്തിലേക്ക് നായികയെതേടി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ രംഗത്ത്. തന്റെ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പാണ് അല്‍ഫോന്‍സ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അല്‍ഫോന്‍സിന്റെ സുഹൃത്ത് മൊഹ്‌സിന്‍ കാസിം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇത്തവണ നിര്‍മ്മാതാവിന്റെ റോളിലാണ് അല്‍ഫോന്‍സ് എത്തുന്നത്.

വിവരവും തന്റേടവും ഉള്ള നായികയെയാണ് ആവശ്യം. ഫോട്ടോഷോപ്പും മേക്കപ്പും വേണ്ടെന്ന് പറയാന്‍ പറഞ്ഞു-ഇങ്ങനെപോകുന്നു നായികയെതേടിയുള്ള കുറിപ്പിലെ വാക്കുകള്‍. 17-25വയസ്സില്‍ പ്രായമുള്ള പെണ്‍കുട്ടിയെയാണ് ചിത്രത്തിന് ആവശ്യം. മലയാളം നന്നായി അറിയുന്നവരാകണം. കൃഷ്ണശങ്കര്‍, സിജുവില്‍സണ്‍, ഷറഫുദ്ദീന്‍, ശബരീഷ് എന്നിവരാണ് താരങ്ങളെന്നും അല്‍ഫോന്‍സ് പറയുന്നു.