ദോഹ: അല്‍റവാബി ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 10,20,30 പ്രമോഷന്‍ ആരംഭിച്ചു. ഇന്ന് മുതല്‍ നവംബര്‍ 20വരെയാണ് പ്രമോഷന്‍. നിലവിലെ ‘മെഗാ ഗോള്‍ഡ് വിന്‍’ പ്രമോഷന്‍ നവംബര്‍ 16ന്് അവസാനിക്കും. 50 റിയാലിന് പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നു നറുക്കെടുപ്പിലൂടെ ഒരു കിലോ സ്വര്‍ണ്ണ സമ്മാനങ്ങളാണ് വിജയികള്‍ക്കായി ഈ പ്രമോഷനിലൂടെ ഒരുക്കിയിരിക്കുന്നത്. റവാബിയുടെ എല്ലാ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മികച്ച സ്വീകാര്യതയാണ് ഈ പ്രേമോഷന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പുതിയ പ്രേമോഷനും ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗ്രൂപ്പ് അഡ്്മിന്‍ അഡ്വ. മുഹമ്മദ് ജംഷീര്‍ പറഞ്ഞു. ഭക്ഷ്യ ഉത്പന്നങ്ങള്‍, സ്റ്റേഷനറി, കോസ്മറ്റിക്‌സ്, ടോയ്‌സ്, ഫാന്‍സി, ഗാര്‍മെന്റ്‌സ്, ഫൂട്ട് വെയര്‍ ഹൗസ് ഹോള്‍ഡ്, ഇടക്ട്രാണിക്‌സ് തുടങ്ങിയ എല്ലാ തരം ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തിയാണ് 10,20,30 പ്രമോഷന്‍.