kerala

ആലുവ പുളിഞ്ചോടിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പെൺകുട്ടി മരിച്ചു

By webdesk15

November 29, 2023

ആലുവ പുളിഞ്ചോടിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പെൺകുട്ടി മരിച്ചു. ചാലക്കുടി മേലൂർ സ്വദേശി ലിയ ജിജി (21) ആണ് മരിച്ചത്.കൊരട്ടി സ്വദേശി ജിബിൻ ജോയിയെ ഗുരുതരമായ പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ കൊച്ചി മെട്രോ പില്ലർ നമ്പർ 69 ന് സമീപമായിരുന്നു അപകടം.