crime

ആലുവ പീഡനം: പ്രതിയെ ബാറിൽനിന്ന് പൊലീസ് പിടികൂടി

By webdesk14

September 07, 2023

ആലുവ പീഡനക്കേസില്‍ പ്രതിയെ പൊലീസ് പിടികൂടി. പെരിയാര്‍ ബാര്‍ ഹോട്ടലില്‍ നിന്നാണ് പ്രതി പിടിയിലായത്. പാറശ്ശാല ചെങ്കല്‍ സ്വദേശി സതീശ് ആണ് പിടിയിലായത്. കൊക്ക് സതീശ് എന്നറിയപ്പെടുന്ന ഇയാള്‍ സ്ഥിരം കുറ്റവാളിയാണ്. എറണാകുളം ജില്ലയില്‍ മാത്രം ഇയാള്‍ക്കെതിരെ 10 കേസുകളുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് പൊലീസിന് പ്രാഥമിക സൂചനകള്‍ ലഭിച്ചിരുന്നു. പ്രതിയെ കുട്ടിയും ദൃക്സാക്ഷിയും തിരിച്ചറിഞ്ഞതാണ് പൊലീസിന് സഹായകരമായത്.