kerala

ആലുവയിൽ വ്യാജ കള്ള് നിർമാണ കേന്ദ്രം കണ്ടെത്തി; 1500 ലിറ്റർ കള്ള് പിടികൂടി

By webdesk15

July 26, 2023

ആലുവയിൽ വൻ വ്യാജ കള്ള് നിർമാണ കേന്ദ്രം എക്സൈസ് എൻഫോഴ്സ്മെൻ്റ് വിഭാഗം കണ്ടെത്തി.രാസമിശ്രിതം ഉപയോഗിച്ച് നിർമിച്ച 1500 ലിറ്റർ കള്ള് ഇവിടെ നിന്നും പിടികൂടി. വാഹനവും പിടിച്ചെടുത്തു.ശിവരാത്രി മണപുറം റോഡിലെ വാടക കെട്ടിടത്തിലാണ് വ്യാജ മദ്യ നിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. നടത്തിപ്പുകാരായ വിൻസന്റ് ,ജോസഫ്, ജിതിൻ , ഷാജി എന്നിവരെ കസ്റ്റഡിയിലെടുത്തു.കള്ള് ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന രാസമിശ്രിതങ്ങളും പിടിച്ചെടുത്തു.