kerala

അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

By webdesk15

August 06, 2023

ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്ഫാക്ക് ആലത്തിനെ കൃത്യം നടന്ന സ്ഥലത്തുള്‍പ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഏഴിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തിലാണ് തെളിവെടുപ്പ്. സ്ഥലത്ത്‌ നാട്ടുകാരുടെ പ്രതിഷേധവുമുണ്ടായി.പ്രതി താമസിച്ച വീട്ടിലും തെളിവെടുപ്പ് നടത്തി. വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ കുട്ടിയുടെ അമ്മയും അച്ഛനും പ്രതിക്കുനേരെ രോഷപ്രകടനം നടത്തി.കുട്ടിയുമായി ബസില്‍ കയറിയ ഗ്യാരേജ് ബസ് സ്റ്റോപ്പിലും തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ള സാഹചര്യത്തില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.