ദ കേരളസ്റ്റോറി സിനിമ നിരോധിച്ചതിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജിയെ മുഹമ്മദലി ജിന്നയോട് ഉപമിച്ച് ബി.ജെ.പി. രാജ്യത്തെ എല്ലാ നല്ല കാര്യങ്ങള്‍ക്കും മമത എതിരുനില്‍ക്കുകയാണെന്നാണ് തരുണ്‍ ചുഗ് ആരോപിച്ചത്. കഴിഞ്ഞദിവസമാണ് പശ്ചിമബംഗാളില്‍ കേരളത്തെ അപമാനിക്കുന്നതെന്ന് കാട്ടി സിനിമ നിരോധിച്ചത്. എന്നാല്‍ കേരളം ഇനിയും സിനിമ നിരോധിച്ചിട്ടില്ല. ഹൈക്കോടതി സിനിമക്ക് അനുമതി നല്‍കിയതിനെതിരെ ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജിയും ഫയല്‍ചെയ്യപ്പെട്ടിട്ടുണ്ട്. യു.പിയും മധ്യപ്രദേശും പക്ഷേ സിനിമയെ പ്രോല്‍സാഹിപ്പിക്കാനായി നികുതി ഒഴിവാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രിയും സിനിമയെ പ്രോല്‍സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഹിന്ദുപെണ്‍കുട്ടികളെ മതംമാറ്റി തീവ്രവാദത്തിനയക്കുന്നതാണ് പ്രമേയം.