Connect with us

Education

ഓണ്‍ലൈന്‍ ലേണിങ് അക്കാദമിക്ക് പൂട്ടിട്ട് ആമസോണ്‍

ഘട്ടം ഘട്ടമായി അക്കാദമി നിര്‍ത്തലാക്കാനാണ് തീരുമാനം.

Published

on

മുംബൈ: ഇന്ത്യയിലെ ഓണ്‍ലൈന്‍ ലേണിങ് അക്കാദമി അടച്ചുപൂട്ടാന്‍ ഒരുങ്ങി ആമസോണ്‍. ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ ആണ് ആമസോണിന്റെ തീരുമാനം. 2023 ഓഗസ്റ്റ് മുതല്‍ രാജ്യത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോം അടച്ച്പൂട്ടുമെന്ന് ആമസോണ്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ആമസോണ്‍ അക്കാദമി പ്ലാറ്റ്‌ഫോം ആരംഭിച്ചത്. നിലവിലെ അക്കാദമിക് സെഷനില്‍ എന്റോള്‍ ചെയ്തവര്‍ക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കുമെന്നും ആമസോണ്‍ അറിയിച്ചു.

കോവിഡ് മഹാമാരിയുടെ സമയത്ത് വെര്‍ച്വല്‍ ലേണിംഗിന്റെ കുതിച്ചുചാട്ടത്തിനിടയിലാണ് ആമസോണും ഓണ്‍ലൈന്‍ ലേണിങ് അക്കാദമി ആരംഭിച്ചത്. ഇന്ത്യയിലുടനീളമുള്ള മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് പ്രവേശനം അനുവദിക്കുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെ.ഇ.ഇ) ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകള്‍ക്ക് അക്കാദമി കോച്ചിങ് വാഗ്ദാനം നല്‍കി. ഘട്ടം ഘട്ടമായി അക്കാദമി നിര്‍ത്തലാക്കാനാണ് തീരുമാനം.

Education

ജെഎന്‍യുവിന് ഐക്യദാര്‍ഢ്യം; ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി ടി.ഐ.എസ്.എസ് വിദ്യാര്‍ത്ഥികള്‍

ഡോക്യുമെന്റെറി പ്രദര്‍ശനത്തിന് കോളേജ് അനുമതി നല്‍കിയിട്ടില്ലെന്ന് അധികൃതര്‍.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥി സംഘടന. ശനിയാഴ്ച്ചയാണ് ഡ്യോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിക്കുക. വിവാദ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരായ പ്രതീകാത്മക പ്രതിഷേധമാണിതെന്നും മറ്റ് കോളേജുകളിലെ വിദ്യാര്‍ത്ഥി സംഘടനകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുമാണ് പ്രദര്‍ശനം നടത്തുന്നതെന്നും മുംബൈ ടിസ്സിലെ പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് ഫോറം പറഞ്ഞു.

അതേസമയം ഡോക്യുമെന്റെറി പ്രദര്‍ശനത്തിന് കോളേജ് അനുമതി നല്‍കിയിട്ടില്ലെന്ന് അധികൃതര്‍. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കാമ്പസില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തിയതിന് പിന്നാലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. പരിപാടി നിര്‍ത്തിവയ്ക്കാനായി സര്‍വകലാശാലാ ഭരണകൂടം വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിച്ചതായി വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചു. പ്രദര്‍ശനത്തിനിടെ കല്ലേറുണ്ടായതായും. എബിവിപി അംഗങ്ങളാണ് അക്രമം നടത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

Continue Reading

Art

ഡോക്യൂമെന്ററി പ്രദര്‍ശനം; ജാമിഅ മില്ലിയയില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയക്കാതെ പൊലീസ്

ആറു മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 16 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Published

on

ഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന്‍റെ പേരില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയക്കാതെ പൊലീസ്.ആറു മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 16 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥികളെ കാണാന്‍ എത്തിയ അഭിഭാഷകരെ പൊലീസ് തടഞ്ഞു.

കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികള വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ ഫത്തേപൂര്‍ ബെരി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് വിട്ടയച്ചില്ല. തുടര്‍ന്നാണ് അഭിഭാഷകര്‍ എത്തിയത്. എന്നാല്‍ ഇവരെ സ്റ്റേഷന് അകത്തേക്ക് പൊലീസ് പ്രവേശിപ്പിച്ചില്ല. അഞ്ചു മണിക്കൂര്‍ അഭിഭാഷകര്‍ സ്റ്റേഷന് പുറത്ത് കാത്തുനിന്നു. വനിതാ അഭിഭാഷകരോട് പൊലീസ് മോശമായി പെരുമാറിയെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.

Continue Reading

Career

യുകെയിലേക്ക്‌ വരുന്ന വിദ്യാർത്ഥികൾക്ക്‌ ഓറിയന്റേഷൻ സെഷൻ 29 ന്

യൂണിവേഴ്‌സിറ്റി ജീവിതം, പഠന രീതികള്‍ കോഴ്‌സ് സംബന്ധമായ ചോദ്യങ്ങള്‍ ഒക്കെ യുകെയിലുള്ളവരുമായി ചോദിക്കാനും അവസരമുണ്ടാകും. യുകെയിലേക്ക് വരാന്‍ കാത്തിരിക്കുന്നവര്‍ക്കും, താല്‍പര്യമുള്ളവര്‍ക്കും, യുകെയില്‍ എത്തി കോഴ്‌സ് തുടങ്ങിയവര്‍ക്കും ഇത് സഹായകരമാവും.

Published

on

യുകെയിലേക്ക്‌ വരുന്ന വിദ്യാർത്ഥികൾക്ക്‌ ഓറിയന്റേഷൻ സെഷൻ 29 ന് . യുകെയിലേക്ക് പഠനത്തിനും ജോലിക്കുമായി വരുന്നവര്‍ അറഞ്ഞിരിക്കേണ്ട വിഷയങ്ങളെ ആധാരമാക്കി പ്രധാനമായും വിദ്യാര്‍ത്ഥികളെ യുകെ ജീവിതവും പഠന രീതികളുകളും ഇപ്പോള്‍ പഠിക്കുന്നവരില്‍ നിന്നും മനസ്സിലാക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണു ഈ സെഷനുകള്‍.വര്‍ദ്ധിച്ചു വരുന്ന ജീവിത ചെലവുകള്‍, താമസിക്കുവാന്‍ വീടുകളും ഹോസ്റ്റലുകളും ലഭിക്കാത്ത അവസ്ഥ, ഇത്തരം സാഹചര്യങ്ങളില്‍ ഉടലെടുത്ത ചില പ്രത്യേക പ്രവണതകള്‍ എന്നിവയൊക്കെ മനസ്സിലാക്കുവാന്‍ ഇത് സഹായകരമാകും.

യൂണിവേഴ്‌സിറ്റി ജീവിതം, പഠന രീതികള്‍ കോഴ്‌സ് സംബന്ധമായ ചോദ്യങ്ങള്‍ ഒക്കെ യുകെയിലുള്ളവരുമായി ചോദിക്കാനും അവസരമുണ്ടാകും. യുകെയിലേക്ക് വരാന്‍ കാത്തിരിക്കുന്നവര്‍ക്കും, താല്‍പര്യമുള്ളവര്‍ക്കും, യുകെയില്‍ എത്തി കോഴ്‌സ് തുടങ്ങിയവര്‍ക്കും ഇത് സഹായകരമാവും.
സാധാരണയായി വരുന്ന സംശയങ്ങളായ ബാങ്ക് അക്കൗണ്ട്, ഡ്രൈവിംഗ്, പാര്‍ട്ട് റ്റൈം ജോലി തുടങ്ങി ഏത് വിഷയത്തിലും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടാകും. ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റും കൈരളി യുകെ ദേശീയ കമ്മറ്റി അംഗവുമായ നിതിന്‍ രാജ് ചര്‍ച്ചയ്ക്ക് നേതൃത്ത്വം നല്‍കും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സൂം വഴി നടത്തുന്ന സെഷനില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയുക. ഇത് പരമാവധി ആളുകളിലേക്ക് ഷെയര്‍ ചെയ്ത് പുതിയതായി വരുന്ന വിദ്യാര്‍ത്ഥികളെയും മറ്റുള്ളവരെയും സഹായിക്കണമെന്ന് കൈരളി യുകെ ദേശീയകമ്മറ്റി അഭ്യര്‍ത്ഥിച്ചു.

» https://forms.gle/H6Nvf3zBtU1zavVGA

 

 

Continue Reading

Trending