ആമസോണ്‍ ജീവനക്കാരുടെ ജോലി സുഗമമാക്കാനായി എഐ സ്മാര്‍ട്ട് ഗ്ലാസുകള്‍ അവതരിപ്പിച്ചു. ഈ ഗ്ലാസുകള്‍ എഐ സെന്‍സിംഗ്, കമ്പ്യൂട്ടര്‍ വിഷന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കും. ഡെലിവറി ഏജന്റുമാര്‍ക്ക് റിയല്‍-ടൈം നാവിഗേഷന്‍, പാക്കേജ് സ്‌കാനിംഗ്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയില്‍ അപകട മുന്നറിയിപ്പുകള്‍ എന്നിവ നല്‍കുന്ന വെര്‍ച്വല്‍ അസിസ്റ്റന്റായാണ് ഗ്ലാസുകള്‍ പ്രവര്‍ത്തിക്കുക.
ലക്ഷ്യസ്ഥാനത്ത് ഏജന്റ് എത്തുമ്പോള്‍ ഗ്ലാസ് സ്വയം പ്രവര്‍ത്തനക്ഷമമാകുകയും, ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടെ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഗ്ലാസുകളില്‍ ഘടിപ്പിച്ച മള്‍ട്ടി ക്യാമറ ഡെലിവറി മാര്‍ഗ്ഗങ്ങളും അപകടങ്ങള്‍ തിരിച്ചറിയാനും സഹായിക്കും. പാക്കേജിന്റെ ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ ബന്ധപ്പെട്ട വിവരങ്ങള്‍ ഗ്ലാസിന്റെ ഡിസ്പ്ലേയില്‍ നേരിട്ട് കാണാം, ഫോണുകള്‍ പരിശോധിക്കേണ്ട ആവശ്യം ഇല്ല.
ഗ്ലാസുകള്‍ക്ക് നിയന്ത്രണങ്ങളും, ബാറ്ററി മാറ്റത്തിനും അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന എമര്‍ജന്‍സി ബട്ടണും ഉണ്ടായിരിക്കും. ഏജന്റ് ധരിക്കുന്ന ഡെലിവറി വെസ്റ്റില്‍ ഘടിപ്പിച്ച കണ്‍ട്രോളര്‍ ഉപകരണത്തിലൂടെ ഗ്ലാസുകള്‍ ബന്ധിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം. പ്രിസ്‌ക്രിപ്ഷന്‍ ലെന്‍സുകളും ട്രാന്‍സിഷണല്‍ ലെന്‍സുകളും ഈ ഗ്ലാസുകളില്‍ ഉപയോഗിക്കാനാകും എന്നാണ് ആമസോണ്‍ വ്യക്തമാക്കിയിരിക്കുന്നത്.