india

ഡൽഹിയിൽ ആമസോൺ മാനേജരെ നടുറോഡിൽ വെടിവച്ചു കൊന്നു

By webdesk15

August 30, 2023

ഡൽഹിയിൽ ആമസോൺ മാനേജരെ നടുറോഡിൽ വെടിവച്ചു കൊന്നു.സുഹൃത്തിനൊപ്പം ബൈക്കിൽ വരികയായിരുന്ന ഹർപ്രീത് ഗിൽ (36 )ആണ് കൊല്ലപ്പെട്ടത്.ഭജൻപുര മേഖലയിലെ സുഭാഷ് വിഹാറിൽ വച്ചാണ് സംഭവം ഉണ്ടായത്.ആമസോണിൽ സീനിയർ മാനേജരാണ് ഹർപ്രീത് ഗിൽ. ആക്രമണത്തിനു പിന്നാലെ വെടിയുതിർത്തവർ രക്ഷപ്പെട്ടു.ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.