india

അംബേദ്കര്‍ പ്രതിമ തകര്‍ത്ത നിലയില്‍

By Test User

December 12, 2021

തമിഴ്‌നാട്ടില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്ത നിലയില്‍. സേലത്ത് സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. പ്രതിമയുടെ വലത് കൈ തകര്‍ന്ന് കോണ്‍ക്രീറ്റ് കമ്പികള്‍ കാണുന്ന നിലയിലാണ് ഇപ്പോള്‍ ഉള്ളത്.

പ്രദേശവാസികള്‍ സംഭവത്തെ തുടര്‍ന്ന് ദേശീയ പാത ഉപരോധിക്കുകയുണ്ടായി. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത് പൊലീസ് സംഭവസ്ഥലത്തെത്തി അക്രമികളെ പിടികൂടുമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ്. സേലംബെംഗളൂരു ദേശീയ പാതയ്ക്ക് സമീപമുള്ള പ്രതിമയാണ് തകര്‍ക്കപ്പെട്ടത്.

അതേസമയം, പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വികള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.