Connect with us

kerala

ആംബുലന്‍സിലെ പീഡനം; തോര്‍ത്തുകളുമായി ശുചിമുറിയില്‍ യുവതിയുടെ ആത്മഹത്യാശ്രമം; രക്ഷിച്ചത് കതക് ചവിട്ടിപ്പൊളിച്ച്

ഇന്നലെ ഉച്ചഭക്ഷണത്തിനു ശേഷം മുറിയിലേക്കു പോയ യുവതി, ജീവിതം അവസാനിപ്പിക്കുമെന്ന സൂചന നല്‍കി സംസാരിച്ചതോടെ നഴ്‌സുമാര്‍ നിരീക്ഷിക്കുകയായിരുന്നു

Published

on

കോട്ടയം: ആറന്‍മുളയില്‍ ആംബുലന്‍സില്‍ ഡ്രൈവറുടെ പീഡനത്തിനിരയായ കോവിഡ് പോസിറ്റീവായ യുവതി തൂങ്ങിമരിക്കാന്‍ ശ്രമിച്ചത് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് ചികിത്സാകേന്ദ്രമായ പേവാര്‍ഡിനുള്ളിലെ ശുചിമുറിയില്‍. സുരക്ഷാ ജീവനക്കാര്‍ കതക് ചവിട്ടിപ്പൊളിച്ചാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള യുവതിയെ കോവിഡ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ 108 ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചെന്നാണു കേസ്. പന്തളം കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ നിന്നാണ് മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്. ഏതാനും ദിവസമായി യുവതി മാനസിക സംഘര്‍ഷത്തിലായിരുന്നെന്നു പറയുന്നു.

ഇന്നലെ ഉച്ചഭക്ഷണത്തിനു ശേഷം മുറിയിലേക്കു പോയ യുവതി, ജീവിതം അവസാനിപ്പിക്കുമെന്ന സൂചന നല്‍കി സംസാരിച്ചതോടെ നഴ്‌സുമാര്‍ നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് നഴ്‌സുമാര്‍ പിന്നാലെ എത്തിയപ്പോള്‍ യുവതി തോര്‍ത്തുകളുമായി ശുചിമുറിക്കുള്ളില്‍ കയറി കൊളുത്തിട്ടു. സുരക്ഷാ ജീവനക്കാര്‍ എത്തി വിളിച്ചെങ്കിലും കതക് തുറക്കാന്‍ തയാറായില്ല. തുടര്‍ന്ന് കതക് ചവിട്ടിപ്പൊളിച്ച് അകത്തുകയറി യുവതിയെ രക്ഷിച്ചു. തോര്‍ത്തുകള്‍ തമ്മില്‍ ബന്ധിച്ച് കുടുക്ക് ഇടുന്ന വിധത്തിലാണ് യുവതിയെ കണ്ടത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ മാനസികാരോഗ്യ വിഭാഗത്തിലേക്ക് അയച്ചു.

kerala

പുതിയ വാഹനങ്ങളില്‍ ഡീലര്‍മാരുടെ കൃത്രിമം തടയിടാന്‍ മോട്ടോര്‍ വാഹന വകുപ്പ്

Published

on

പുതിയ വാഹനങ്ങളില്‍ ഡീലര്‍മാരുടെ കൃത്രിമത്തിന് തടയിടാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഡീലര്‍മാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളില്‍ ഒഡോ മീറ്റര്‍ കണക്ഷനില്‍ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കി.

വാഹനത്തില്‍ കൃത്രിമം കണ്ടെത്തിയാല്‍ ഡീലര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. കഴിഞ്ഞദിവസം പൊതുസ്ഥലത്ത് പ്രദര്‍ശനത്തിന് വെച്ച രണ്ട് മോട്ടോര്‍സൈക്കിളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഡോ മീറ്റര്‍ കണക്ഷന്‍ വിച്ഛേദിച്ചതായി കണ്ടെത്തി. മോട്ടോര്‍സൈക്കിളുകള്‍ക്ക് ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇല്ലാത്തതിനല്‍ മറ്റൊരു ഡീലര്‍ക്ക് 10,3000 പിഴ ചുമത്തി.

Continue Reading

kerala

മലപ്പുറം ജില്ലയില്‍ 17 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു

Published

on

ജില്ലയില്‍ 17 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 481 ആയി. രോഗബാധയുടെ പശ്ചാത്തലത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ മൂക്കും വായും മൂടുന്ന വിധത്തില്‍ കൃത്യമായി മാസ്‌ക്ക് ധരിക്കണം. പനി, ചുമ, കണ്ണിന് ചുവപ്പ്, മൂക്കൊലിപ്പ്, ശരീരം മുഴുവന്‍ തിണര്‍ത്ത പാടുകള്‍ തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവര്‍ സ്‌കൂളില്‍ പോകരുതെന്നും കുട്ടികള്‍ എല്ലാവരും പ്രതിരോധ കത്തിവെപ്പ് സ്വീകരിക്കുവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

Continue Reading

kerala

കെ ടി യു വിസി നിയമനത്തില്‍ അപ്പീല്‍ സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

Published

on

സാങ്കേതിക സര്‍വകലാശാല താല്‍കാലിക വിസി നിയമനത്തില്‍ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയത്. ഡോ. സിസ തോമസിനെ താല്‍കാലിക വിസിയായി നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെയുള്ള സര്‍ക്കാരിന്റെ ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.

സാങ്കേതിക സര്‍വകലാശാല താല്‍കാലിക വിസിയായി തുടരാമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി. ഈ വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

Continue Reading

Trending