Connect with us

News

അമേരിക്കൻ ബോൾ ഷോ-07; തോൽക്കാൻ മാത്രമുള്ളവരല്ല ഞങ്ങൾ

അമേരിക്കയും മെക്സിക്കോയും തമ്മിലുള്ള ചരിത്രപരമായ ബന്ധം സങ്കീർണ്ണവും, യുദ്ധങ്ങളും സഹകരണവും നിറഞ്ഞതുമാണെന്ന് ചരിത്രം പഠിച്ചവർക്ക് അറിയാം.

Published

on

അമേരിക്കയും മെക്സിക്കോയും തമ്മിലുള്ള ചരിത്രപരമായ ബന്ധം സങ്കീർണ്ണവും, യുദ്ധങ്ങളും സഹകരണവും നിറഞ്ഞതുമാണെന്ന് ചരിത്രം പഠിച്ചവർക്ക് അറിയാം. അയൽക്കാരായതിനാൽ അതിർത്തി തർക്കങ്ങളും യുദ്ധവും പതിവായിരുന്നു. ഇപ്പോഴും ആ തർക്കങ്ങൾ തുടരുന്നു. അമേരിക്കയുടെ താരിഫ് നയങ്ങളും മെക്സിക്കോക്കാരുടെ അനിഷ്‌ടവുമെല്ലാം പകൽ പോലെ വ്യക്തം. കഴിഞ്ഞ ദിവസം ഡാലസ് സ്റ്റേഡിയത്തിന് പുറത്ത് മീഡിയ ബോക്സിലെത്താനുള്ള സെക്യുരിറ്റി ക്യൂവിൽ നിൽക്കവെ അരികിൽ ഒരു മെക്സിക്കൻ ജർണലിസ്റ്റ്-ഷഹാവോ പസിനോ. ഡാലസ് സ്റ്റേഡിയത്തിൽ ഡാലസ് കൗബോയ്സ് എന്ന മുൻ ലോക ചാമ്പ്യന്മാരായ എൻ.എഫ്. എൽ സംഘത്തിൻ്റെ ഗംഭീര കളികൾ റിപ്പോർട്ട് ചെയ്ത അനുഭവങ്ങൾ അനുസ്‌മരിക്കവെ അദ്ദേഹം പറഞ്ഞു-ഇവിടെ കളിക്കുന്നത് മെക്സിക്കോയായിരുന്നെങ്കിൽ ഒരു ലക്ഷത്തിലധികം പേരെത്തും. ഇവിടെ കളിക്കേണ്ടത് മെക്സിക്കോയാണ്. സംയുക്ത ആതിഥേയർ എന്ന നിലയിൽ മെക്സിക്കോയുടെ ആദ്യ റൗണ്ട് മൽസരങ്ങൾ അവരുടെ നാട്ടിൽ തന്നെയല്ലേ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചരിത്രത്തിലെത്തി.
മെക്സിക്കോയുടെ ഭാഗമായിരുന്ന ടെക്സാസ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും പിന്നീട് അമേരിക്കയോട് ചേരുകയും ചെയ്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായി മാറി.
അമേരിക്കൻ-മെക്സിക്കൻ യുദ്ധത്തിൽ മെക്സിക്കോ പരാജയപ്പെട്ടു. തുടർന്നുണ്ടായ കരാർ പ്രകാരം ഇന്നത്തെ കാലിഫോർണിയ, നെവാഡ, യൂട്ടാ, അരിസോണ, ന്യൂ മെക്സിക്കോ എന്നിവയുൾപ്പെടെ തങ്ങളുടെ പകുതിയോളം ഭൂപ്രദേശം അമേരിക്കയ്ക്ക് വിട്ടുകൊടുക്കേണ്ടി വന്നു.
ലോകമഹായുദ്ധ കാലത്ത് അമേരിക്കയിൽ തൊഴിലാളികളുടെ ക്ഷാമം വന്നപ്പോൾ, ലക്ഷക്കണക്കിന് മെക്സിക്കൻ തൊഴിലാളികൾക്ക് താല്ക്കാലികമായി അമേരിക്കയിൽ വന്ന് ജോലി ചെയ്യാൻ അനുവാദം നൽകി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ജനകീയ ബന്ധം ശക്തമാക്കി.നോർത്ത് അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാർ വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ വൻതോതിൽ വർദ്ധിച്ചു. അപ്പോഴും ആധുനിക കാലത്തെ വെല്ലുവിളികൾ ചെറുതല്ല. അനധികൃത കുടിയേറ്റവും അതിർത്തിയിലെ മതിൽ നിർമ്മാണവും പ്രധാന രാഷ്ട്രീയ ചർച്ചാവിഷയങ്ങളാണ്. എങ്കിലും അതിർത്തി കടന്നുള്ള ലഹരിമരുന്ന് കടത്തും കുറ്റകൃത്യങ്ങളും തടയാൻ ഇരുരാജ്യങ്ങളിലെയും സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് സമ്മതിക്കുന്ന പസിനോയെ പോലുഉളവരുടെ അടിസ്ഥാന പ്രശ്നം അമേരിക്കക്കാർ തങ്ങളെ രണ്ടാം തരം പൗരന്മാരായി കാണുന്നു എന്നതാണ്.പാസ്പോർട്ടില്ലാതെ തന്നെ മെക്സിക്കോക്കാർക്ക് അമേരിക്കയിലെത്താം. ജോലിക്കാർ എന്ന നിലയിൽ ചെറിയ ശബളത്തിന് ജീവിതം കെട്ടിപടുക്കണം. സാമ്പത്തികമായി അമേരിക്കയെ മറികടക്കാനാവില്ലെങ്കിലും ഫുട്ബോളിൽ അമേരിക്കയെ മറികടക്കുമെന്ന് പസിനോയെ പോലുള്ളവർ ആണയിടുന്നത് എവിടെയെങ്കിലുമൊന്ന് തല ഉയർത്തണം എന്ന വാശിയിലാണ്

News

മെസി ഷോ

കമാല്‍ വരദൂര്‍

Published

on

അറ്റ്ലാൻ്റ: ആരോഗ്യ ജാഗ്രത പ്രധാനമാണ്. കളിക്കാർക്കും പരിശീലകർക്കും. ഒരു മാസത്തിലധികം ദീർഘിക്കുന്ന മെഗാചാമ്പ്യൻഷിപ്പിൽ ആരോഗ്യത്തോടെ അതിജീവനം നടത്തുക എന്നതാണ് പ്രധാനം. കാലാവസ്ഥയാണ് വില്ലൻ. അമേരിക്കൻ വേദികളിൽ കഠിനമായ ചൂടാണ്. ഫിഫ മൽസരത്തിൻ്റെ ഇടവേളകളിൽ നിർജലീകരണം ഒഴിവാക്കാൻ രണ്ട് മിനുട്ട് ഇടവേള ഇതാദ്യമായി നൽകിയപ്പോഴും പരീശിലകർ നിർദ്ദേശിക്കുന്നത് ആരോഗ്യ ജാഗ്രതയിലാണ്. ലിയോ മെസി അൾജിരിയക്കെതിരെ ഹാട്രിക്കുമായി മിന്നിയപ്പോഴും കോച്ച് സ്കലോനി നായകനെ പിൻവലിച്ചത് ആരോഗ്യ ജാഗ്രതയുടെ ഭാഗമായിട്ടായിരുന്നു. കാബോ വെർദ്ദേയേ നേരിട്ട സ്പാനിഷ് സംഘത്തിൻ്റെ ജാഗ്രതാ സമീപനം പ്രകടമായിരുന്നു. സ്പാനിഷ് ലാലീഗ സീസൺ സമാപനത്തിലാണ് ലമീൻ യമാലിൻ്റെ സേവനം സ്പെയിനിന് നഷ്ടമായത്. യമാലിനെ കേന്ദ്രികരിച്ചാണ് സ്പാനിഷ് കോച്ച് തന്ത്രങ്ങൾ ആവിഷ്‌കരിച്ചത്. പെദ്രി, റോഡ്രി എന്നിവരെല്ലാം പരുക്കിൽ നിന്ന് മുക്തരായി എത്തിയവരാണ്. എങ്കിലും ആദ്യ മൽസരത്തിൽ കാബോ വെർദേക്കെതിരെ ഒരു തവണയെങ്കിലും പന്ത് വലയിലാക്കാൻ സ്പാനിഷ് താരങ്ങളിൽ ആർക്കും കഴിയാതിരുന്നത് ലോക റാങ്കിംഗിലെ മൂന്നാം സ്ഥാനക്കാർക്ക് വലിയ ആഘാതമാണ്. ബ്രസീൽ ക്യാമ്പിൽ നെയ്മറിൻ്റെ പരുക്ക് തലവേദനയാണ്. മൊറോക്കോയെ നേരിട്ട ബ്രസീൽ സംഘത്തിൽ 34-കാരൻ കളിച്ചിരുന്നില്ല. അർജൻറീനയുടെ നായകൻ ലിയോ മെസിയുടെ കാര്യത്തിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. കുഞ്ഞൻ ടീമുകൾക്ക് അത്തരം പ്രശ്‌നങ്ങളില്ല. കുറസാവോ ജർമനിയെ നേരിട്ടത് കൂൾ മൈൻഡുമായാണ്. അത് കൊണ്ട് തന്നെയാണ് അവർക്കൊരു ഗോൾ നേടാനായത്. കാബോ വെർദേ ശക്തരായ സ്പെയിനുമായി പന്ത് തട്ടിയപ്പോൾ ടെൻഷൻ തെല്ലുമുണ്ടായിരുന്നില്ല. മെസിയും എംബാപ്പേയും നന്നായി തുടങ്ങി. സൂപ്പർ താരങ്ങളുടെ ആരോഗ്യമാണ് സംരക്ഷിണ്ടേത്

Continue Reading

News

അമേരിക്കൻ ബോൾ ഷോ-5; റോഡുകളിൽ സൈനിക വിന്യാസവുമാവാം

കമാല്‍ വരദൂര്‍

Published

on

അമേരിക്കയിലെ സവിശേഷതകളിൽ പ്രധാനം റോഡുകളാണ്. ഇന്റർസ്റ്റേറ്റ് റോഡുകൾ ഉൾപ്പെടെ നിരവധി പേരുകളിൽ, അനവധി ശ്രേണികളിലുള്ള റോഡുകളുണ്ട്. ഈ റോഡുകളുടെയൊക്കെ പ്രത്യേകത അതിവിശാലതയാണ്. നമ്മുടെ നാട്ടിൽ കാണുന്ന കൊച്ചു റോഡുകൾ ഇവിടെയില്ല. റിംഗ് റോഡുകൾ,ലൂപ്പ് റോഡുകൾ തുടങ്ങിയ നാമങ്ങളിൽ ഇടറോഡുകളുണ്ട്. അവയും ശാസ്ത്രിയമായാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ടെക്സസ് എന്ന വലിയ സംസ്ഥാനത്തെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള ഇന്റർസ്റ്റേറ്റ് റോഡുകളുണ്ട്. എല്ലാ സംസ്ഥാനങ്ങളെയും ബന്ധപ്പെടുത്തിയുള്ള റോഡുകളുണ്ട്. ഈ റോഡുകളുടെ സവിശേഷത പലതാണ്. കിലോമീറ്ററുകളോളം വിസ്തൃതിയിൽ പരന്ന് കിടക്കുന്നു. ഒരു കുഴി കണ്ടെത്തുക ദുഷ്‌കരമായ കാര്യമാണ്. രണ്ടായിരം, മൂവായിരം, നാലായിരം കിലോമീറ്റർ ദൈർഘ്യം ഉള്ള ഇന്റർസ്റ്റേറ്റ് റോഡുകളുണ്ട്. പ്രകൃതി സുന്ദരമാണ് പാതകൾ. പാതകളുടെ ഓരങ്ങളിൽ ഹരിതാഭയുടെ സൗകുമാര്യത. വൃക്ഷങ്ങളാണ് റോഡുകളുടെ സൗന്ദര്യം. പക്ഷേ വ്യക്ഷങ്ങൾ റോഡുകളുടെ അരികിൽ അല്ല, അകലെയാണ്. അതിന് കാരണം തേടിയപ്പോൾ റോഡുകളുടെ ഉപയോഗം ഏത് സാഹചര്യങ്ങളിലും പ്രയോജനപ്പെടുത്തുക എന്നതാണ്.ഉദാഹരണത്തിന് അടിയന്തിര യുദ്ധ സാഹചര്യം സംജാതമായാൽ സൈനിക വിന്യാസത്തിനുതകുന്ന തരത്തിൽ
വിമാനങ്ങൾ, ഹെലികോപ്ടർ ഇറക്കണമെങ്കിൽ ഇതെല്ലാം ശ്രദ്ധിച്ച് കൊണ്ടുള്ള സുന്ദരമായ ശാസ്ത്രീയ സംവിധാനം. മറ്റ് സുപ്രധാന സന്ദർഭങ്ങളും ഭരണകൂടം മുന്നിൽ കാണുന്നു. മഹാമാരികൾ വന്നാൽ അതിവേഗതയിൽ സുരക്ഷാ സംവിധാനങ്ങൾ വേണ്ടി വരും. കോവിഡ് കാലം എല്ലാവരും മറക്കാൻ ആഗ്രഹിക്കുന്നത് പോലെ അമേരിക്കയും മറക്കുകയാണ്. അത്തരം സാഹചര്യങ്ങളിൽ പെട്ടെന്നുള്ള മെഡിക്കൽ സംവിധാനം ഒരുക്കുക എന്ന വിശാല കാഴ്ച്ചപാടും റോഡ് നിർമാണത്തിൽ പ്രതിഫലിക്കുന്നുണ്ട്. റോഡുകൾ കീഴടക്കുന്നത് ട്രക്കുകളാണ്. നാൽപ്പത് ചക്രങ്ങളുള്ള പടുകുറ്റൻ ട്രക്കുകൾ 150 കിലോമിറ്റർ വേഗതയിൽ കുതിക്കുന്നത് കാണാം. ദീർഘദുര ട്രെയിൻ സംവിധാനങ്ങൾ ടെക്സസിൽ കുറവാണ്. യാത്രാ ബസുകളെയും അധികം കാണാനാവില്ല. എല്ലാവർക്കും കാറുകളുണ്ട്. വിട്ടുജോലിക്കാർ വരെ ഹമ്മറിൽ വരുമ്പോൾ അതിൽ അതിശയോക്തിയില്ല.

Continue Reading

News

ഞങ്ങളെ മറികടന്ന് ഹോര്‍മൂസിലൂടെ ഇറാന്റെ എണ്ണ കൊണ്ടുപോകാമെന്ന് ആരും കരുതേണ്ട; മാര്‍ക് റുബിയോ

ഒമാൻ തീരത്ത് യു.എസ് നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കാൻ വിളിച്ചപ്പോഴാണ് റുബിയോ ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മറികടന്ന് ഹോർമൂസ് കടലിടുക്കിലൂടെ  ഇറാന്റെ എണ്ണ കടത്താൻ ശ്രമിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക് റുബിയോ. ഇറാന് മേലുള്ള നാവിക ഉപരോധം ലംഘിക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും റുബിയോ വ്യക്തമാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി നിലപാട് കടുപ്പിച്ചത്.

ഒമാൻ തീരത്ത് യു.എസ് നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കാൻ വിളിച്ചപ്പോഴാണ് റുബിയോ ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമൂസ് കടലിടുക്കിൽ സമാധാനവും സുരക്ഷയും നിലനിർത്താൻ യു.എസ് സൈന്യം നൽകുന്ന നിർദ്ദേശങ്ങൾ മേഖലയിലൂടെ കടന്നുപോകുന്ന എല്ലാ വാണിജ്യ കപ്പലുകളും ഉടനടി പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏപ്രിൽ മുതൽ ഇറാന്റെ എണ്ണ വ്യാപാരത്തിൽ നിന്നുള്ള വരുമാനം തടയുക എന്ന ലക്ഷ്യത്തോടെ മേഖലയിൽ യു.എസ് കർശനമായ നാവിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ വിലക്കുകൾ ലംഘിച്ച് ഇറാന്റെ തുറമുഖങ്ങളിലേക്ക് സർവീസ് നടത്തുന്ന കപ്പലുകൾക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് വാഷിംഗ്ടണിന്റെ തീരുമാനം.

Continue Reading

Trending