വാഷിങ്ടണ്‍: വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ തോല്‍പിക്കാന്‍ 730 കോടി രൂപ വാഗ്ദാനം ചെയ്ത് ശതകോടീശ്വരന്‍. മുന്‍ എന്‍വൈസി മേയറും ശതകോടീശ്വരനുമായ മൈക്കിള്‍ ബ്ലൂംബര്‍ഗാണ് പണം നല്‍കാമെന്നേറ്റത്.

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയാണ് ഈ പണം ഉപയോഗിക്കുക. ജോ ബൈഡനു വേണ്ടി ഫ്‌ലോറിഡയില്‍ പരമാവധി പ്രചാരണം നടത്തി ട്രംപിനെ പരാജയപ്പെടുത്താനാണ് നീക്കം.

നിലവില്‍ ജോ ബൈഡന്റെ സ്വീകാര്യത അമേരിക്കയില്‍ വര്‍ധിക്കുകയാണ്. അമേരിക്കയില്‍ നടന്ന മിക്ക വോട്ടെടുപ്പുകളിലും ജോ ബൈഡനാണ് മുന്നിട്ടു നില്‍ക്കുന്നത്.