india

അമിത് ഷായെ കായിക മന്ത്രിയാക്കണം; മണിപ്പൂര്‍ കലാപത്തില്‍ പരിഹാസവുമായി ബിജെപി നേതാവ്

By webdesk11

June 18, 2023

മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ച് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. അമിത്ഷായെ കായിക മന്ത്രാലയം ഏല്‍പ്പിക്കണം എന്നായിരുന്നു പരിഹാസം. മണിപ്പൂര്‍ സര്‍ക്കാറിനെ പുറത്താക്കി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അമിത്ഷായുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടും മണിപ്പൂരില്‍ കലാപം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.

അതേസമയം മണിപ്പൂരില്‍ ഇരു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വഴിമാറികള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്.