New Delhi: BJP President Amit Shah with party leaders JP Nadda and Rajiv Pratap Rudy addresses a press conference on Assembly polls results, at the party headquarters in New Delhi on Sunday. PTI Photo by Manvender Vashist (PTI10_19_2014_000210B)

Culture

അമിത് ഷാ ധനമന്ത്രി?: ജെ.പി നദ്ദ അധ്യക്ഷനായേക്കുമെന്നും സൂചന

By chandrika

May 31, 2019

ന്യൂഡല്‍ഹി: അടുത്ത ബി.ജെ.പി അധ്യക്ഷനായി മുന്‍ കേന്ദ്ര മന്ത്രി ജെ.പി നദ്ദയെ തെരഞ്ഞെടുക്കുമെന്ന് സൂചന. അമിത് ഷാ ധനമന്ത്രിയാകുമെന്നും അധ്യക്ഷ സ്ഥാന പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് വിവരം. കഴിഞ്ഞ മോദി സര്‍ക്കാരില്‍ അരുണ്‍ ജെയ്റ്റ്‌ലിയാണ് ധനകാര്യം കൈകാര്യം ചെയ്തിരുന്നത്.

മന്ത്രിമാരാകാന്‍ ക്ഷണം ലഭിച്ചവരില്‍ കഴിഞ്ഞ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന ജെ.പി നദ്ദയുടെ പേരില്ലാതിരുന്നതോടെ പാര്‍ട്ടി നേതൃപദവിയിലേക്ക് അദ്ദേഹത്തെയാണ് പരിഗണിക്കുന്നതെന്ന സൂചന ശക്തമായി. അമിത് ഷാ കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ പ്രധാന തന്ത്രജ്ഞരില്‍ ഒരാളാണ് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവായ ജെ.പി നദ്ദ. ഇത്തവണ ഉത്തര്‍പ്രദേശിന്റെ ചുമതലയായിരുന്നു നദ്ദക്ക്. എസ്.പിബി.എസ്.പി സഖ്യമുയര്‍ത്തിയ വെല്ലുവിളിയെ മറികടന്ന് ബി.ജെ.പിക്ക് വിജയം സമ്മാനിക്കുന്നതില്‍ നദ്ദയുടെ തന്ത്രങ്ങള്‍ക്കും പങ്കുണ്ട്.

ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയത്തിലും നദ്ദക്ക് റോളുണ്ട്. നദ്ദയുള്‍പ്പെടെ ആര് അധ്യക്ഷ പദത്തിലേക്ക് വന്നാലും പാര്‍ട്ടി കാര്യങ്ങളില്‍ അമിത് ഷായുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനങ്ങള്‍. ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര, ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പുകളാണ് ജെ.പി നദ്ദയുടെ മുന്നിലെ ആദ്യ വെല്ലുവിളികള്‍.