കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടന അമ്മയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ ചര്‍ച്ച നടത്താനായി എക്‌സിക്യൂട്ടീവ് യോഗം ചേരുന്നു. കൊച്ചിയിലാണ് എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത്. യോഗത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ഉപ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. ലണ്ടനിലായിരുന്ന മോഹന്‍ലാല്‍ തിരിച്ചുവന്നതിനു ശേഷമാണ് അടിയന്തിര യോഗം നടത്താന്‍ തീരുമാനിച്ചത്.

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്ന് നാലു നടിമാര്‍ രാജിവെച്ചിരുന്നു. തിരിച്ചെടുക്കാനുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടിമാരായ രേവതി, പത്മപ്രിയ, പാര്‍വ്വതി തുടങ്ങിയവര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്. രമ്യ നമ്പീശന്‍, ഭാവന, റിമ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ് തുടങ്ങിയവരാണ് അമ്മയില്‍ നിന്നും രാജിവെച്ചത്.