india

ഡോക്യുമെന്ററി കൊണ്ട് പരമാധികാരത്തെ ബാധിക്കുന്നതെങ്ങനെ ? ശശി തരൂര്‍

By Chandrika Web

January 25, 2023

ഒരു ഡോക്യുമെന്ററി കൊണ്ട് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നതെങ്ങനെയെന്ന് ശശിതരൂര്‍ . വിവാദമാക്കിയത് കൊണ്ടാണ് ബിബിസി ഡോക്യുമെന്ററി കാണാന്‍ ഇത്രയും താല്‍പര്യമുണ്ടായത്. ഡോക്യുമെന്ററി വിലക്കിയത് ശരിയായില്ല. അഖണ്‍ണ്ഡതയെബാധിക്കുന്നത് രാജ്യവുമായി യുദ്ധവോ മറ്റോ ഉണ്ടാകുമ്പോഴാണ്. പാര്‍ട്ടിപദവികള്‍ രാജിവെച്ച അനില്‍ ആന്റണിയുമായി സംസാരിച്ചിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു. ശശി തരൂരിനോടും മറ്റും നന്ദി പറഞ്ഞുകൊണ്ടാണ് അനില്‍ രാജിക്കത്ത് എഴുതിയിരിക്കുന്നത്. ശശി തരൂരിന്റെ അഭിപ്രായം അന്താരാഷ്ട്ര വിഷയങ്ങളില്‍ രാജ്യത്തെ വലിയ വിഭാഗംജനതയും വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.