kerala

ആലപ്പുഴയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 10 കാരന്‍ ചികിത്സയില്‍

By webdesk18

December 01, 2025

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം (മെനിഞ്ചോ എന്‍സെഫലൈറ്റിസ്) സ്ഥിരീകരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് 23-ാം വാര്‍ഡില്‍പെട്ട പത്ത് വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു മാസം മുമ്പ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ നാലംഗ കുടുംബത്തിലെ ഇളയ കുട്ടിക്കാണ് രോഗം ബാധിച്ചത്.

ആലപ്പുഴയില്‍ നേരത്തെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2016 മാര്‍ച്ചില്‍ പള്ളാത്തുരുത്തി സ്വദേശിയായ 16 കാരനും 2023 ജൂലൈയില്‍ പാണാവള്ളി സ്വദേശിയായ 15 കാരനും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്.