സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കൊല്ലം സ്വദേശിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.
മസ്തിഷ്‌ക ജ്വരം ബാധിച്ച ഈ മാസത്തെ നാലാമത്തെ മരണം. 2025 ജനുവരി ഒന്നു മുതല്‍ ഒക്ടോബര്‍ 9 വരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 100 പേര്‍ക്കാണ്. ഇതില്‍ 23 പേര്‍ മരണപ്പെട്ടു.
കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. കൊല്ലം പട്ടാഴി മരുതമണ്‍ഭാഗം സ്വദേശിനിയായ 48 വയസുകാരിയാണ് മരിച്ചത്. കശുവണ്ടി തൊഴിലാളിയായിരുന്നു ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സെപ്റ്റംബര്‍ 23ന് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.