Video Stories

അമൃത്പാല്‍ സിങ്ങിന്റെ സഹായി പപല്‍പ്രീത് അറസ്റ്റില്‍

By webdesk13

April 10, 2023

ഖാലിസ്ഥാന്‍ വാദിയും പിടികിട്ടാപ്പുള്ളിയുമായ അമൃത്പാല്‍ സിങ്ങിന്റെ അടുത്ത സുഹൃത്ത് പപല്‍പ്രീത് അറസ്റ്റില്‍. പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് പൊലീസ്.

കഴിഞ്ഞ മാസം ജലന്ധറില്‍ വെച്ച് പൊലീസിന്റെ പിടിയില്‍ നിന്ന് അമൃത്പാല്‍ സിങ്ങും പപല്‍പ്രീതും നാടകീയമായാണ് രക്ഷപ്പെട്ടത്. പഞ്ചാബ് – ഡെല്‍ഹി പൊലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ പിടികൂടാനായത്.

മാര്‍ച്ച് 18മുതല്‍ അമൃത്പാല്‍ സിങ്ങും പപല്‍പ്രീതും ഒളിവിലാണ്. അതിന് ശേഷം ഇരുവരും ഒരുമിച്ച് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യം പഞ്ചാബ്, ഡല്‍ഹി, ഹരിയാന പൊലീസ് സ്ഥിരീകരിച്ചിരുന്നു.

നേരെത്ത അമൃത്പാല്‍ നേപ്പാളിലേക്ക് കടന്നതായി റിപ്പേര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് ശരിവക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇരുവരും നിരന്തരം സ്ഥലം മാറിക്കൊണ്ടിരിക്കുന്നതിനിടെയാണ് പപല്‍പ്രീത് അറസ്റ്റിലായത്.