kerala

കണ്ണൂരിൽ സൈക്കിളിൽ സഞ്ചരിച്ച 11കാരനെ പാഞ്ഞെത്തിയ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചു

By webdesk14

October 22, 2023

തളിപ്പറമ്പില്‍ സൈക്കിളില്‍ യാത്ര ചെയ്യുന്ന കുട്ടിയെ ബസ് ഇടിച്ച് അപകടം. തൃചംബരം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയും കപ്പാലം സ്വദേശിയുമായ ബിലാലാണ് അപകടത്തില്‍പ്പെട്ടത്. ബസ് അമിത വേഗതയില്‍ എത്തിയതാണ് അപകട കാരണം. പ്രകോപിതരായ നാട്ടുകാര്‍ ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു.

റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷയെ മറികടന്ന് എത്തിയ ബസ് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സൈക്കിള്‍ ബസിന്റെ മുന്‍ ചക്രങ്ങളില്‍ കുടുങ്ങിയ നിലയിലായിരുന്നു. അപകടത്തില്‍ പരുക്കേറ്റ കുട്ടിയെ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.