kerala

മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം

By webdesk18

June 24, 2025

മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം. മൂന്നാറില്‍ നിന്നും ആലുവയ്ക്ക് സര്‍വീസ് നടത്തുന്ന സംഗമം ബസ്സിന്റെ ടയറാണ് ഓട്ടത്തിനിടയില്‍ ഊരി തെറിച്ചത്. മൂന്നാര്‍ ഹെഡ്വര്‍ക്ക് ഡാമിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടാകുന്നത്. ടയര്‍ ഉരുണ്ട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ബസ്സിന്റെ ആക്‌സില്‍ ഒടിഞ്ഞതിന് ശേഷം വീല്‍ വയറിങ് പറിഞ്ഞ് റോഡിലേക്ക് തെറിച്ചതിനാലാണ് ടയര്‍ ഉരുണ്ട് പോയത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.