kerala

കോഴിക്കോട് പത്തുവയസുകാരനെ തട്ടി കൊണ്ടുപോകാന്‍ ശ്രമം; പ്രതി പിടിയില്‍

By webdesk18

October 01, 2025

കോഴിക്കോട് പയ്യാനക്കലില്‍ വിദ്യാര്‍ഥിയെ തട്ടി കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മോഷ്ടിച്ച കാറില്‍ ആണ് പത്തുവയസുകാരനെ തട്ടി കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പ്രതിയെ നാട്ടുകാര്‍ പിടികൂടി. കാസര്‍കോട് സ്വദേശി സിനാന്‍ അലി യൂസുഫ് ( 33) ആണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.

മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെയാണ് ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്‌സി സ്റ്റാന്‍ഡില്‍ നിന്ന് മോഷ്ടിച്ച കാറില്‍ പ്രതി കടത്തികൊണ്ട് പോവാന്‍ ശ്രമിച്ചത്. കാറിലേക്ക് കയറാന്‍ തയ്യാറാകാതിരുന്ന കുട്ടിയെ ബലം പ്രയോഗിച്ച് കയറ്റുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിനെ അറിയിക്കുകയായിരുന്നു. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.