kerala

മലപ്പുറം പോത്ത്കല്ലിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; വയനാട് സ്വദേശി മരിച്ചു, 2 പേർക്ക് പരിക്ക്

By webdesk14

October 31, 2024

മലപ്പുറം: മലപ്പുറത്ത് പോത്ത്കല്ല് മില്ലുംപടിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. വയനാട് വൈത്തിരി പൊഴുതന സ്വദേശി പി മോയിൻ ആണ് മരിച്ചത്. പരിക്കേറ്റ മറ്റു രണ്ടുപേരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകമടുണ്ടായത്.