കോട്ടക്കല്‍ (മലപ്പുറം): വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന എട്ട് വയസുകാരന് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കോട്ടക്കല്‍ സ്വദേശിയായ വളപ്പില്‍ ലുക്മാന്റെ മകന്‍ മിസ്ഹാബ് (8) നാണ് കടിയേറ്റത്.
വീട്ടിലെ മുന്‍വാതിലിലൂടെ അകത്ത് കടന്ന തെരുവ് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. കാലിന് കടിയേറ്റ മിസ്ഹാബിനെ ഉടന്‍ തന്നെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് നടന്നത്. പ്രദേശവാസികള്‍ അധികാരികളോട് തെരുവ് നായകളുടെ അനിയന്ത്രിത സാന്നിധ്യം കുറയ്ക്കുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.