kerala

കായംകുളത്ത് വീടിന് സമീപം വയോധിക ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

By webdesk18

January 26, 2025

കായംകുളത്ത് വീടിന് സമീപം വയോധികരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടില്‍ സുധന്‍ (60) ഭാര്യ സുഷമ (54) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുധനെ വീടിനു സമീപത്തെ പുളി മരത്തില്‍ തൂങ്ങിയ നിലയിലും ഭാര്യ സുഷമയെ കുളത്തില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.

സുഷമയെ കാണാനില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വൈകുന്നേരത്തോടെ സമീപത്തെ കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുധന്‍ ആത്മഹത്യ ചെയ്‌തെന്നാണ് സൂചന. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു.