kerala

വയനാട് തോല്‍പ്പെട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്

By webdesk13

May 13, 2023

വയനാട് തോല്‍പ്പെട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. കക്കേരി കോളനിയിലെ കുട്ടനാണ് പരിക്കേറ്റത്. സുഹൃത്തുക്കള്‍ക്കൊപ്പം വനത്തില്‍ നിന്ന് തേന്‍ ശേഖരിച്ച് മടങ്ങുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണമേറ്റത്. സുഹൃത്തുക്കളായ നാല് പേര്‍ രക്ഷപ്പെട്ടു. കാലിനും കൈയ്ക്കും പരിക്കേറ്റ കുട്ടനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.